ദ ട്വിലൈറ്റ് സാഗ കണ്ട യുവാവ് മരിച്ചു

രക്തരക്ഷസുകളുടെ കഥ പറയുന്ന 'ദ ട്വിലിറ്റ് സാഗ: എക്ലിപ്‌സ്' എന്ന ഭീകര സിനിമ കാണാനെത്തിയ യുവാവാണ് മരിച്ചത്. ന്യൂസീലന്‍ഡ് തലസ്ഥാനമായ കോര്‍ട്ടിനേ പ്ലെയ്‌സിലാണ് സംഭവം.
സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞയുടനെയാണ് 23 വയസ്സുള്ള യുവാവ് സീറ്റില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. പ്രേതസിനിമ കണ്ട് പേടിച്ചാണോ മരണം സംഭവിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഇതേത്തുടര്‍ന്ന് തീയറ്റര്‍ അടച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന ഡിറ്റക്ടീവ് സ്‌കോട്ട് മില്ലര്‍ അറിയിച്ചു. പരിശോധന തീരും വരെ തീയറ്റര്‍ അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications