കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനഭംഗം: മലയാളി അധ്യാപകന് പോളിഗ്രാഫ്

  • By Lakshmi
Google Oneindia Malayalam News

മുംബൈ: മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ കലമ്പൊലിയിലെ സെന്റ് ജോസഫ് സ്‌കൂളിലെ മലയാളി അധ്യാപകനെ പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയമാക്കുമെന്ന് നവിമുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു.

സെന്റ്‌ജോസഫ് സ്‌കൂളില്‍വെച്ച്ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബയോളജി അധ്യാപകനായ ഫിറോസ് ഇബ്രാഹിമിനെ (32) അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗം നടന്നതിന്റെ അടുത്ത ദിവസം ഫോട്ടോയിലൂടെ ഫിറോസ് ഇബ്രാഹിമിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ബ്രെയിന്‍ മാപ്പിങ്ങിനും പോളിഗ്രാഫ് ടെസ്റ്റിനും വിധേയമാക്കണമെങ്കില്‍ കോടതിയുടെ അനുമതി ആവശ്യമുണ്ട്. അതിനുവേണ്ടി കാത്തിരിക്കുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് നടപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ഈ കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസന്വേഷണത്തില്‍ അനാസ്ഥ കാണിക്കുന്നുവെന്ന് കലമ്പൊലി പോലീസിനെതിരെ കനത്ത ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ കേസ് നവിമുംബൈ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

ബലാത്സംഗത്തിന് വിധേയയായ പെണ്‍കുട്ടി ഉള്‍പ്പെട്ട സിഖ് സമുദായം സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുകയും സംഘര്‍മുണ്ടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റുകയും സ്‌കൂള്‍ മാനേജരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X