Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ ജാമ്യാപേക്ഷ: വാദം വ്യാഴാഴ്ച തുടരും

Madhani
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ജൂലൈ എട്ട് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി.

ബുധനാഴ്ച രാവിലെ വച്ചിരുന്ന കേസ് അതിവേഗ കോടതി ഉച്ചകഴിഞ്ഞ്‌ മൂന്നു മണിയിലേക്ക്‌ മാറ്റി. അപ്പോഴാണ് കേസ് അടുത്ത ദിവസത്തേയ്ക്ക് മാറ്റിക്കൊണ്ട് തീരുമാനമുണ്ടായത്.

കേസില്‍ കൂടുതല്‍ സമയം അനുവദിയ്ക്കണമെന്ന മദനിയുടെ ആവശ്യം കോടതി അനുവദിച്ചില്ല. കേസില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ അടിയന്തിര സ്വഭാവമുള്ള വിഷയമാണെന്നും അന്യായമായി നീട്ടികൊണ്ടുപോകുന്നത്‌ ഉചിതമല്ലെന്ന്‌ പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ അറിയിച്ചു. പ്രോസിക്യൂഷന്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന മദനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇതി വിചാരണ കോടതി അല്ലെന്നും സമയം നല്‍കാന്‍ വിഷമമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അടിയന്തര സ്വഭാവമുള്ള വിഷയമാണ് കോടതിയുടെ പരിഗണനയിലുള്ളതെന്നും കോടതി പറഞ്ഞു.

കോടതിക്ക്‌ നേരിട്ട്‌ കേസ്‌ അന്വേഷണത്തില്‍ ഇടപെടാനാവില്ല. ഇനിയും സമയം നീട്ടി നല്‍കാന്‍ കഴിയില്ല. കേരള പോലീസിന്റെ പക്കലുള്ള തെളിവുകള്‍ ഉടന്‍ തന്നെ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മദനിയുടെ യാത്രരേഖകള്‍ ഹാജരാക്കാന്‍ കേരള പോലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി ബുധനാഴ്ച പിന്‍വലിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+