കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചേയ്ക്കും

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചൊവ്വാഴ്ച രാഷ്ട്രീയകാര്യസെക്രട്ടറി അഹമ്മദ് പട്ടേലിനെയും എന്‍സിപി. നേതാവും കേന്ദ്ര വ്യോമയാന മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെയും ഡിഎംകെ നേതാവും ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയുമായ ദയാനിധി മാരനെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
2 ജി. മൊബൈല്‍ സ്‌പെക്ട്രം ഇടപാടില്‍ അഴിമതിയാരോപിതനായ മന്ത്രി എ. രാജയെ ഒഴിവാക്കാന്‍ ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിക്കുമേല്‍ കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തുന്നുണ്ട്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി മന്ത്രി അഴഗിരി സ്വയം ഒഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.
ശശി തരൂര്‍ രാജിവെച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്ക് ആളെ നിയമിക്കേണ്ടതുണ്ട്. രണ്ട് സഹമന്ത്രിമാര്‍ക്കെങ്കിലും സ്വതന്ത്രചുമതല നല്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആവശ്യവും പ്രധാനമന്ത്രിയുടെ പരിഗണനയിലുണ്ട്.
കൂടുതല്‍ സഹമന്ത്രിമാരെ വകുപ്പില്‍ അനുവദിക്കണമെന്നാണ് പവാര്‍ അഭ്യര്‍ഥിച്ചിരിക്കുന്നതെങ്കിലും കൃഷിവകുപ്പുതന്നെ വിഭജിക്കണമെന്ന അഭിപ്രായവും കോണ്‍ഗ്രസ്സിനകത്തുണ്ട്. കൃഷി, ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളാണ് പവാര്‍ വഹിക്കുന്നത്. മന്ത്രി കെ.വി തോമസാണ് ഈ വകുപ്പുകള്‍ക്കുള്ള ഏക സഹമന്ത്രി. മന്ത്രിസഭാവികസനം നടന്നാല്‍ കെവി തോമസും മുന്‍ കേന്ദ്ര കൃഷിമന്ത്രിയും ആര്‍.എല്‍.ഡി. മേധാവിയുമായ അജിത്‌സിങും മന്ത്രിമാരായേയ്ക്കുമെന്ന് സൂചനയുണ്ട്.
ബിഹാറില്‍ തിരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ദളിത് നേതാവ് കൂടിയായ പാസ്വാനെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
രാജയെ ഒഴിവാക്കാന്‍ പറ്റിയില്ലെങ്കില്‍ ടെലികോം വകുപ്പില്‍നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്. പകരം ദയാനിധി മാരനെ പരിഗണിക്കാനാണ് കോണ്‍ഗ്രസിന് താത്പര്യം.












Click it and Unblock the Notifications