കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോവാദികളുടെ 2 ദിവസത്തെ ഭാരത ബന്ദ് തുടങ്ങി

  • By Ajith Babu
Google Oneindia Malayalam News

Remain vigilant during Naxal bandh: Centre
ദില്ലി: മുതിര്‍ന്ന മാവോവാദി നേതാവ് ആസാദിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മാവോവാദികള്‍ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ഭാരത് ബന്ദ് ബുധനാഴ്ച തുടങ്ങി.

മാവോയിസ്റ്റ് ശക്തിപ്രദേശങ്ങളില്‍ റെയില്‍വേക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആസാദിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും ബന്ദിന്റെ സമയത്ത് തീവണ്ടികളില്‍ യാത്ര ചെയ്യരുതെന്നും മാവോവാദികള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഈ മാസം 14ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മാവോവാദികളുടെ അധീന പ്രദേശങ്ങളില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കുന്ന കാര്യവും ഇവിടങ്ങളിലെ വികസനകാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X