ഹൈദരാബാദില്‍ അമേരിക്കക്കാരിയെ മാനഭംഗപ്പെടുത്തി
ഹൈദരാബാദ്: മുപ്പതുവയസ്സുള്ള അമേരിക്കന്‍ യുവതിയെ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ വച്ച് മാനഭംഗപ്പെടുത്തിയെന്ന് പരാതി.
വീടകവീട്ടില്‍ അതിക്രമിച്ചുകയറിയാണ് മാനഭംഗപ്പെടുത്തിയതെന്ന് ഇവരുടെ പരാതിയില്‍ പറയുന്നതായി പോലീസ് വെളിപ്പെടുത്തി.
ചൊവ്വാഴ്ച രാത്രിയിലാണ ്‌സംഭവം നടന്നത്. കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണത്രേ അക്രമി ഇവരെ പീഡിപ്പിച്ചത്.
ഒരു വര്‍ഷമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യക്ഷേമ സ്ഥാപനത്തിന് വേണ്ടി ജോലിചെയ്യുകയാണിവര്‍.
ബഞ്ചാര ഹില്ലിലെ പതിനൊന്നാം നമ്പര്‍ റോഡില ഒരു വാടകവീട്ടില്‍ ഇവര്‍ തനിച്ചാണ് താമസം. പരാതിയെത്തുടര്‍ന്ന് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്.
അക്രമിയെ കണ്ടെത്താല്‍ ഹൈദരബാദ് പൊലീസ് രണ്ട് പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. തെളിവെടുപ്പിന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണര്‍ യുവതി താമസിക്കുന്ന വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications