Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തേറ്റവും വലിയ യാത്രാവിമാനം ഇന്ത്യയിലേക്ക്

Airbus A380, world's largest passenger aircraft, heads to Delhi
ദില്ലി: ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ബസ് എ380 ഇന്ത്യയിലേക്ക്. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന് മുമ്പിലാണ് ഈ ഭീമന്‍ വിമാനം പറന്നിറങ്ങുക. യുഎഇ എമിറേറ്റ്‌സാണ് ദില്ലി-ദുബായ് റൂട്ടില്‍ വിമാനം പറത്തുന്നത്.

ജൂലൈ 15നാണ് എ380 ദില്ലിയിലെത്തുക. 517 പേര്‍ക്ക് ഇരിക്കാവുന്ന ഈ സൂപ്പര്‍ജംബോ വിമാനം ഇതാദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഉച്ചയ്ക്ക് 2.50ന് ദില്ലിയിലെത്തുന്ന ജംബോ വിമാനം മൂന്ന് മണിക്കൂറിന് ശേഷം ദുബയ്ക്ക് തിരിച്ചുപറക്കും.

ആഡംബരപ്രിയരായ യാത്രക്കാര്‍ക്ക് വിമാനം ഇഷ്ടപ്പെടുമെന്ന കാര്യമുറപ്പാണ്. ഭീമന്‍ വിമാനത്തിനുള്ളില്‍ 14 ഫ്ളാറ്റ് ബെഡ് പ്രൈവറ്റ് സ്യൂട്ടുകളും ബിസിനസ്സ് ക്ലാസില്‍ 76 ഫ്ളാറ്റ് സീറ്റുകളും ഉണ്ടാവും. ഇക്കോണമി ക്ലാസില്‍ 427 സീറ്റുകളാണുള്ളത്. മിനി ബാര്‍ അടക്കമുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് വിമാനത്തില്‍ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+