വിദ്യാഭ്യാസ വകുപ്പ് ആടിനെ പട്ടിയാക്കി !!
തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പാഠപുസ്തകത്തില്‍ ആടിനെ പട്ടിയാക്കി.
ഒന്‍പതാം ക്ലാസിലേയ്ക്കായി തയ്യാറാക്കിയ ഹിന്ദി പുസ്തകത്തിലാണ് അബദ്ധം പിണഞ്ഞിരിക്കുന്നത്. കര്‍ഷകന്റെ കഥ പറയുന്ന മേമന എന്ന പാഠത്തിലാണ് കര്‍ഷകന്റെ ആടിന്റെ ചിത്രത്തിന് പകരം നായയുടെ ചിത്രം കൊടുത്തിരിക്കുന്നത്.
രണ്ടരയേക്കര്‍ സ്ഥലമുള്ള ഒരു കൃഷിക്കാരന്‍ നല്ലയിനം വിത്ത് തിരക്കി കിലോമീറ്ററുകള്‍ ദൂരമുള്ള സഹോദരന്റെ വീട്ടിലെത്തുന്നതും ഒടുവില്‍ സഹോദരന്‍ വിത്തിനു പകരം നല്കിയ ആടുമായി തീവണ്ടി മാര്‍ഗം വീട്ടിലേക്കു മടങ്ങുന്ന കഥാ സന്ദര്‍ഭമാണ് പാഠഭാഗത്തിലുള്ളത്.
ഇതില്‍ തീവണ്ടിയാത്രയ്ക്കായി ടിക്കറ്റെടുത്തശേഷം കര്‍ഷകന്‍ ആടിനെ പുണര്‍ന്നിരിക്കുന്ന ചിത്രത്തിനു പകരമാണ് തെറ്റായി നായയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. പാഠഭാഗത്തിന്റെ ശേഷമുള്ള പേജില്‍ കര്‍ഷകന്‍ ആടുമായി നടന്നുപോകുന്ന ചിത്രവുമുണ്ട്.
ഹിന്ദിയിലെ പ്രശസ്ത കഥാകൃത്തായ ലോക് ബാബുവിന്റെ കഥയാണു മേമന. കര്‍ഷകനോടുള്ള പുതിയ തലമുറയുടെ കാഴ്ചപ്പാടു വ്യക്തമാക്കുന്നതാണു കഥ.












Click it and Unblock the Notifications