കൈവെട്ടിയവരോട് ക്ഷമിയ്ക്കുന്നു : ജോസഫ്

യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ച പുസ്തകത്തില്‍ നിന്നുള്ള ഒരു പാഠഭാഗമാണ് താന്‍ ചോദ്യപ്പേപ്പറില്‍ ചേര്‍ത്തതെന്നും അതില്‍ മത വിദ്വേഷം ഉണ്ടെന്ന പ്രചാരണം തെറ്റിദ്ധാരണ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
തെറ്റിദ്ധാരണ മാറ്റാന്‍ തുടക്കത്തില്‍ തന്നെ ആരും സഹായിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ജയിലിലായതിനാല്‍ തനിക്കതിനു കഴിഞ്ഞില്ലെന്നും ജോസഫ് പറഞ്ഞു.
ഒരു മതത്തേയും മോശമാക്കാന്‍ ശ്രമിച്ചിട്ടില്ല. എല്ലാ മതങ്ങളേയും ഒരു പോലെ സ്‌നേഹിക്കുന്നയാളാണ് ഞാന്‍. ഇത്തരം അനുഭവം ഇനി ആര്‍ക്കും വരുത്തരുത് എന്ന അപേക്ഷയേയുള്ളൂ- അദ്ദേഹം പറയുന്നു.












Click it and Unblock the Notifications