കെ.എസ്.ആര്‍.ടി.സിയില്‍ സീസണ്‍ ടിക്കറ്റ് വരുന്നു
തിരുവനന്തപുരം: തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളെ പോലെ കെ.എസ്.ആര്‍.ടി.സി.യും ബസ്സില്‍ സീസണ്‍ ടിക്കറ്റ് നടപ്പാക്കാന്‍ പോകുന്നു. ഗതാഗത മന്ത്രി ജോസ് തെറ്റയിലാണ് ഇത് നിയമസഭയെ അറിയിച്ചത്.
ഇപ്പോള്‍ തന്നെ കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ സീസണ്‍ ടിക്കറ്റ് നല്‍കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നത്. സംസ്ഥാനവ്യാപകമായി ഈ പദ്ധതി 2010 ല്‍ തന്നെ നടപ്പാക്കാനാണ് കെഎസ്ആര്‍ടിസി ഉദ്ദേശിയ്ക്കുന്നത്. നിയമസഭയില്‍ ധനാഭ്യര്‍ത്ഥനയുടെ ചര്‍ച്ചയ്ക്കുള്ള മറുപടിയ്ക്കിടയിലാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്.
ഇതിനായി ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കാന്‍ താമസിയാതെ ഒരു റഗുലേറ്ററി അതോറിറ്റി രൂപീകരിയ്ക്കും. പുതിയ ഗതാഗത നയം തയ്യാറാക്കാനും വകുപ്പ് ഉദ്ദേശിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications