ഐപിഎസ് ഉദ്വോഗസ്ഥര്‍ക്ക് പുതിയ പെരുമാറ്റ ചട്ടം
തിരുവനന്തപുരം: ഉയര്‍ന്ന ഉദ്വോഗസ്ഥര്‍ക്ക് പുതിയ പെരുമാറ്റ ചട്ടം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. യാത്രയിലും മറ്റ് കാര്യങ്ങളിലും ഇനി ഉദ്വോഗസ്ഥര്‍ ഇതാണ് പാലിയ്ക്കേണ്ടത്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്വോഗസ്ഥരുടെ പെരുമാറ്റചട്ടമാണ് സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയത്.
ടോമിന്‍ തച്ചങ്കരിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് പുതിയ പെരുമാറ്റ ചട്ടങ്ങള്‍ ഉണ്ടാക്കിയിരിയ്ക്കുന്നത്. ഉദ്വോഗസ്ഥരെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ അതത് വകുപ്പുകളെ അറിയിയ്ക്കുകയും അവര്‍ അത് മുഖ്യമന്ത്രിയ്ക്ക് നല്‍കുകയും വേണമെന്നാണ് ചട്ടത്തിലെ ഒരു നിബന്ധന.












Click it and Unblock the Notifications