വോട്ടര്‍പട്ടികയില്‍ ക്രമക്കേടെന്ന് പ്രതിപക്ഷം

ഡീലിമിറ്റേഷന്‍ കമ്മിഷനെയും തിരഞ്ഞെടുപ്പു കമ്മിഷനെയും നോക്കു കുത്തിയാക്കി ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയാണെന്നും എന്‍ജിഒ യൂണിയനില്‍ അംഗമല്ലാത്ത ഒരാള്‍ പോലും ഡീലിമിറ്റേഷന്‍ കമ്മീഷനില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വിഡി സതീശന്‍ ആരോപിച്ചു.
വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം പൂര്‍ണമായും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലയാണെന്നും സര്‍ക്കാരിന് അതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും മറുപടി പറഞ്ഞ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു.
ഒന്നും പറയാനില്ലാത്തതിനാലാണ് ഈ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയതെന്നും പാലോളി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.












Click it and Unblock the Notifications