കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്‌പോര്‍ട്ടിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം

  • By Lakshmi
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്ത് പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ നല്‍കാന്‍ സൗകര്യമൊരുങ്ങുന്നു. ഓഗസ്റ്റ് രണ്ടുമുതല്‍ ഈ സംവിധാനം നിലവില്‍വരും.

പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥമാണ് അപേക്ഷ ഓണ്‍ലൈന്‍ വഴി ഏര്‍പ്പെടുത്തുന്നതെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ പി.വി. മാത്യു അറിയിച്ചു.

ഓണ്‍ലൈനില്‍ അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകര്‍പ്പ് എടുത്ത് സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഫീസും സഹിതം പാസ്‌പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിക്കണം.

സമര്‍പ്പിക്കേണ്ട തിയ്യതി ഓണ്‍ലൈനിലുള്ള അപേക്ഷാഫോമില്‍ ഉണ്ടാകും. http://passport.gov.in എന്ന സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കുന്നതിനും പ്രിന്റൗട്ട് എടുക്കുന്നതിനും മലപ്പുറം, പാലക്കാട്, ജില്ലകളിലെ അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

50 രൂപയാണ് ഇതിന് ചെലവ്. അപേക്ഷയുടെ പ്രിന്റൗട്ട് കോപ്പി ജില്ലാ പാസ്‌പോര്‍ട്ട് ഓഫീസുകളിലും സ്പീഡ് പോസ്റ്റ് സെന്ററുകളിലും സമര്‍പ്പിക്കാമെന്നും പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X