പിസി തോമസും കൂട്ടരും ഇടതുമുന്നണിയില്‍

പി.സി തോമസ് , സ്‌കറിയാ തോമസ്, ജോര്‍ജ് സെബാസ്റ്റിയന്‍ എന്നിവരെയാണ് ഇന്ന് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിച്ചത്. മൂന്നുപേരും മുന്നണിയോഗത്തില്‍ പങ്കെടുക്കാന്‍ എ.കെ.ജി സെന്ററിലെത്തി.
പിജെ ജോസഫ് മുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നപ്പോള്‍ പിസി തോമസ് അതിനെതിരായിരുന്നു. എന്നാല്‍ പിസി തോമസ് വിഭാഗത്തെ നിലനിര്‍ത്തുന്നതിനോട് മുന്നണിയില്‍ എതിര്‍പ്പുണ്ടായിരുന്നു.
ആര്‍എസ്പിയും സിപിഐയുംആയിരുന്നു തോമസിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ സിപി ഐ അയവ് വരുത്തിയതോടെയാണ് പി സിയുടെയും കൂട്ടരുടെയും ഇടതുമുന്നണിപ്രവേശം സുഗമമായത്.
കേരളകോണ്‍ഗ്രസ് (ജെ) മുന്നണി വിട്ടപ്പോള്‍ അവര്‍ക്കൊപ്പം നീങ്ങാതെ നിന്നവര്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന ഉറച്ച നിലപാട് സിപിഎം. സ്വീകരിച്ചതിനെ തുടര്‍ന്നാണ് തോമസ് വിഭാഗത്തിന് മുന്നണി പ്രവേശനം ഉറപ്പായത്.
പി.സി തോമസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം നടന്നെങ്കിലും ഈ വിഭാഗത്തിലെ ഏക എം എല്‍എയായ വി.സുരേന്ദ്രന്‍പിള്ളക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പായിട്ടില്ല.
അതേസമയം, എന്‍സിപിയെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഡിഐസി ലയനത്തോടെ മുന്നണിയില്‍ നിന്നും എന്‍സിപിയെ മുന്നണി പുറത്താക്കിയിരുന്നു. എങ്കിലും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍സിപിയുമായി സഹകരിക്കും.












Click it and Unblock the Notifications