റെയ്ഡില്‍ ലഭിച്ചത് നീല സിഡികള്‍
കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറി മന്‍സൂറിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ചത് നീലച്ചിത്ര സിഡികളും യോഗത്തിന്റെ മിനിട്‌സുമാണെന്ന് പോലീസ്.
എറണാകുളം പോലീസ് കമ്മിഷണര്‍ മനോജ് ഏബ്രഹാമിനെ നിരീക്ഷിക്കണമെന്ന കുറിപ്പും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
മന്‍സൂറിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെയാണ് പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ തീവ്രവാദ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഡികളും ലഘുലേഖകളുമാണ് പൊലീസ് കണ്ടെത്തിയതെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.












Click it and Unblock the Notifications