റോഡ് പണി സ്ഥിരം സംവിധാനമാക്കും: ഐസക്ക്

എല്ലാ മാസവും ഇത് തുടരും. ഇപ്പോഴത്തെ മഴക്കാലത്ത് മാത്രം പണി നടത്തുന്ന രീതി അവസാനിപ്പിയ്ക്കും. മാസം തോറും മൂന്നാമത്തെ വ്യാഴാഴ്ച വകുപ്പിലെ അസിസ്റ്റണ്ട് എന്‍ജിനിയര്‍മാര്‍ അവര്‍ നോക്കി നടത്തുന്ന റോഡുകളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം. റിപ്പോര്‍ട്ട് മന്ത്രി തന്നെ അവലോകനം ചെയ്ത് അടുത്ത ആഴ്ച അതായത് എല്ലാ മാസത്തിലേയും അവസാനത്തെ ആഴ്ച റോഡിന്റെ അറ്റ കുറ്റ പണി നടത്തും. ഇതിനായി 50,000 രൂപ വരെ ചെലവിടാനുള്ള സ്വാതന്ത്ര്യം ഉദ്യോഗസ്‌ഥര്‍ക്കുണ്ടാവും. അതില്‍ കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ പരിശോധിച്ച് അനുവദിക്കും.
അധികാര വികേന്ദ്രീകരണമെന്ന വിഷയത്തില്‍ കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.ഒ.എ.) സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യവേയാണ് മന്ത്രി ഇത് അറിയിച്ചത്.
റോഡ് പണിയില്‍ അഴിമതിയുണ്ടോ എന്നു ജനങ്ങള്‍ പരിശോധിയ്ക്കും. കുഴിക്കും എന്‍ജിനീയര്‍ക്കുമിടയിലും എന്‍ജിനീയര്‍ക്കും കരാറുകാരനുമിടയിലുമെല്ലാം ജനങ്ങള്‍ സാന്നിദ്ധ്യം ഉണ്ടാവും. അടച്ച കുഴിയുടെ ഫോട്ടോ അടക്കമുള്ള രേഖകള്‍ എന്‍ജിനീയര്‍മാര്‍ സൂക്ഷിക്കണം. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഇതു കാണിക്കാനും അവര്‍ ബാധ്യസ്ഥരാണ്.
ഈ രീതി പരീക്ഷണാടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്. ജനങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്തി തുടങ്ങിയപ്പോള്‍ നല്ല റോഡുണ്ടാക്കുക എന്നത് എന്‍ജിനീയര്‍മാരുടെ അഭിമാനപ്രശ്‌നമായി മാറിയിരിക്കുന്നു. വികസനം താഴേത്തട്ടില്‍ നിന്നു മുകളിലേക്കു വന്നതിന്റെ ഗുണമാണിതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications