കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ മൂന്ന് മലയാളികള്‍ക്ക് വധശിക്ഷ

  • By Lakshmi
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജ കോടതി മൂന്നു മലയാളികള്‍ക്ക് വധശിക്ഷ വിധിച്ചു. ഒരു മലയാളിയെ കൊന്ന കേസിലാണ് വിധി.

പൊയില്‍കാവ് സ്വദേശി മനോജ് കൊല്ലപ്പെട്ട കേസില്‍ വാടകക്കൊലയാളികളായ സക്കറിയ, ബഷീര്‍, അന്‍വര്‍ എന്നിവര്‍ക്കാണു കോടതി വധശിക്ഷ വിധിച്ചത്. മനോജിന്റെ ബിസിനസിലെ മുന്‍ പങ്കാളിയും ബന്ധുവുമായ വീരേന്ദ്രകുമാറിനു 15 വര്‍ഷം തടവു വിധിച്ചിട്ടുണ്ട്

കൂട്ടുബിസിനസിലെ മുന്‍ പങ്കാളിയും അടുത്ത ബന്ധുവുമായ മനോജിനെ കൊലപ്പെടുത്താനായി വീരേന്ദ്രകുമാറാണ് നാട്ടില്‍ നിന്നും വാടകക്കൊലയാളികളെ കൊണ്ടുവന്നത്. മനോജിന് ഒപ്പമുണ്ടായിരുന്ന ബിസിനസ് പങ്കാളി നീലേശ്വരം സ്വദേശി രാജീവിനും കുത്തേറ്റിരുന്നു.

വീരേന്ദ്രകുമാര്‍ നടത്തുന്ന പ്‌ളാസ്റ്റിക് കാരിബാഗ് ബിസിനസ് സ്ഥാപനത്തിന്റെ മാനേജരായി ഗള്‍ഫിലെത്തിയ മനോജ് പിന്നീടു സ്വന്തമായി ബിസിനസ് തുടങ്ങിയതിലെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അരലക്ഷത്തോളം രൂപ വാഗ്ദാനം ചെയ്തു സന്ദര്‍ശക വീസയില്‍ കാസര്‍കോട്ടു നിന്നാണ് വീരേന്ദ്രകുമാര്‍ വാടകക്കൊലയാളികളെ എത്തിച്ചത്. എന്നാല്‍, മനോജ് ഭാര്യയെ സ്ഥിരമായി ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയിരുന്നുവെന്നും.

ഇതിനാലാണ് കടുംകൈ ചെയ്തതെന്നാണു വീരേന്ദ്രകുമാര്‍ പൊലീസില്‍ മൊഴി നല്‍കിയത്. മനോജ് നാലുവര്‍ഷം മുമ്പാണ് രാജീവുമായി ചേര്‍ന്ന് സ്വന്തം കമ്പനി തുടങ്ങിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ പുരോഗതിയും നേടി.

ഈ വൈരാഗ്യത്തില്‍ മനോജിനെതിരെ ഗള്‍ഫിലും നാട്ടിലും വീരേന്ദ്രകുമാര്‍ പലവട്ടം പരാതികള്‍ നല്‍കിയിട്ടുണ്ടത്രെ. ഒരിക്കല്‍ പൊതുസ്ഥലത്ത് ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞ് ബഹളംകൂട്ടുകയും പൊലീസ് ഫിംഗര്‍ പ്രിന്റ് പരിശോധിക്കാന്‍ തുനിഞ്ഞപ്പോള്‍ ആരോപണം പിന്‍വലിക്കുകയും ചെയ്തിരുന്നുവത്രേ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X