ഫയര്‍ഫോക്സ് നാലിന്റെ ബീറ്റ വേര്‍ഷന്‍ പുറത്ത്

വൈകാതെ കുറ്റമറ്റ ഫയര്‍ഫോക്സ് നാല് ഇറക്കാനുള്ള ആദ്യ പടിയായിട്ടാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി ഫയര്‍ഫോക്സിന്റെ പുതിയ വേര്‍ഷന്‍ ഇറങ്ങുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ പരക്കുന്നുണ്ടായിരുന്നു. പക്ഷേ 2010 ജൂലൈ ആറിനാണ് ഈ വാര്‍ത്തകള്‍ക്ക് അവസാനമായിക്കൊണ്ട് ഫയര്‍ഫോക്സ് നാല് ബീറ്റ പുറത്തിറങ്ങിയത്. ഈ വര്‍ഷം അവസാനമായിരിയ്ക്കും ഫയര്‍ഫോക്സ് നാല് പുറത്തിറങ്ങുക. ഇതിന് മുന്പ് ഫയര്‍ഫോക്സ് നാലിന്റെ പല ബീറ്റ വേര്‍ഷനുകളും പുറത്തിറങ്ങിയേയ്ക്കും. ഇതും ഫയര്‍ഫോക്സ് നാല് കുറ്റമറ്റതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരിയ്ക്കും.
ഒട്ടേറെ പുതുമകളുമായിട്ടാണ് നാല് ബീറ്റ പുറത്തിറങ്ങുന്നത്. മാക് വേര്‍ഷനില്‍ ഒഴിച്ച് മറ്റുള്ളവയില്‍ ടാബുകള്‍ ബ്രൗസറിന്റെ ഏറ്റവും മുകളിലായിരിയ്ക്കും. എച്ച് ടി എം എല്‍ 5, എച്ച് ഡി വീഡിയൊ തുങ്ങിയ പല സൗകര്യങ്ങളും ഉപയോഗിയ്ക്കാനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ വേര്‍ഷന്‍.
ഫയര്‍ഫോക്സ് നാല് ബീറ്റ ഉപയോഗത്തിനിടയില്‍ ക്രാഷ് ചെയ്യാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ട്. ഇതിനുള്ള കാരണം നിങ്ങള്‍ക്ക് ഫീഡ്‍ബാക്ക് സംവിധാനത്തിലൂടെ മോസിലയെ അറിയ്ക്കാം. ഇതുവഴി വര്‍ഷാന്ത്യം ഇറങ്ങുന്ന ഫയര്‍ഫോക്സ് നാലില്‍ ഈ പ്രശ്നം പരിഹരിയ്ക്കാന്‍ നിങ്ങള്‍ക്ക് മോസിലയെ സഹായിയ്ക്കാം.
കഴിഞ്ഞ കുറേ മാസങ്ങളായി ബ്രൗസര്‍ രംഗത്ത് ഫയര്‍ഫോക്സിനെ തള്ളി ഗൂഗിള്‍ ക്രോം മുന്നിലേയ്ക്ക് കുതിയ്ക്കുകയാണ്. ഇതിന് തടയിടലുകൂടെയാണ് ഫയര്‍ഫോക്സിന്റെ ഈ നീക്കത്തിന് പിന്നിലെ രഹസ്യം. ഫയര്‍ഫോക്സ് നാല് ബീറ്റയും പിന്നീട് ഫയര്‍ഫോക്സ് നാലും പുറത്തിറങ്ങുന്നതോടെ ഗൂഗൂള്‍ ക്രോമിനെ പിന്തള്ളുമെന്നാണ് പ്രതീക്ഷ.
നിങ്ങള്‍ക്കും ഫയര്‍ഫോക്സ് നാല് ബീറ്റ ഡൗണ്‍ലോഡ് ചെയ്യാം.












Click it and Unblock the Notifications