കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമഴ സമ്മാനിക്കാന്‍ ലാ നിന

  • By Lakshmi
Google Oneindia Malayalam News

ജനീവ: മണ്‍സുണ്‍ മഴ കനപ്പിക്കാന്‍ ലാ നിനയെത്തുന്നു. സമുദ്രാന്തരീക്ഷ പ്രതിഭാസമാണ് ലാ നിന. ലോക ലാക കാലാവസ്ഥാ നിരീക്ഷണ സംഘടന (ഡബ്ല്യു.എം.ഒ.)യാണ് ലാ നിനയുടെ വരവറിയിച്ചിരിക്കുന്നത്.

ഏഷ്യന്‍ രാജ്യങ്ങളിലും കിഴക്കന്‍ ആസ്ത്രലിയയിലും ഇത് വരുംമാസങ്ങളില്‍ വന്‍മഴയ്ക്ക് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്. ലാ നിനയുടെ ഫലമായി ഇന്ത്യയില്‍ നേരത്തേ പ്രവചിച്ചതിലും കൂടുതല്‍ മഴ കിട്ടാന്‍ സാധ്യതയുണ്ട്.

കടലിലെ താപനില ക്രമാതീതമായി ഉയര്‍ത്തുന്ന 'എല്‍ നിനോ' പ്രതിഭാസത്തിന് നേരേ വിരുദ്ധമാണ് 'ലാ നിന'. സ്പാനിഷ് പദമായ 'ലാ നിന'യുടെ അര്‍ഥം പെണ്‍കുട്ടിയെന്നാണ്; 'എല്‍ നിനോ' ആണ്‍കുട്ടിയും. ശക്തമായ എല്‍ നിനോയുടെ തുടര്‍ച്ചയായാണ് ലാ നിന വരുന്നത്.

2009 അവസാനം പ്രത്യക്ഷപ്പെട്ട എല്‍ നിനോ പ്രതിഭാസം ഘട്ടം ഘട്ടമായി ക്ഷയിച്ച് കഴിഞ്ഞ മെയ് മാസത്തോടെ അപ്രത്യക്ഷമാവുകയായിരുന്നു. അതാണ് ഇപ്പോള്‍ ശാന്തസമുദ്ര തീരത്തെ ഉഷ്ണമേഖലാ രാജ്യങ്ങളില്‍ ലാ നിനയുടെ വരവിന് ഇടയാക്കിയത്.

എന്നാല്‍ ലാ നിന എന്ന് എത്തുമെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് ഡബ്ല്യുഎംഒ വക്താവ് രൂപകുമാര്‍ കോഹ്‌ലി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X