ടൈം മാഗസിന്‍ ഇന്ത്യന്‍ വംശജരോട് മാപ്പ് പറഞ്ഞു

എന്റെ സ്വന്തം സ്വകാര്യ ഇന്ത്യ എന്ന പേരില്‍ വന്ന ലേഖനത്തില്‍ ജോയല്‍ എഴുതിയത് തന്റെ ജന്മനാടായ ന്യൂജേഴ്‌സിയിലെ എഡിസണ്‍ നഗരത്തിലെ വര്‍ദ്ധിച്ച ഇന്ത്യന്‍ കുടിയേറ്റത്തെക്കുറിച്ചാണ്.
നഗരത്തിലെ അഞ്ചില്‍ ഓരോ ഭവനവും ഇന്ത്യന്‍ വംജരുടേതാണ്. 'ഇന്ത്യാക്കാര്‍ ബുദ്ധിമാന്‍മാരാണെന്നാണ് കുറച്ചുകാലത്തേയ്ക്ക് ഞങ്ങള്‍ കരുതിയിരുന്നത്്. എന്നാല്‍ 1980 ഓടെ ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അവരുടെ വ്യാപാരികളായ സഹോദരന്‍മാരെ ഇവിടെയെത്തിച്ചു. 1990 ആയതോടെ അത്ര ബുദ്ധിമാന്‍മാരല്ലാത്ത വ്യാപാരികള്‍ അവരുടെ അത്രതന്നെ ബുദ്ധിയുറയ്ക്കാതത് സഹോദരന്‍മാരെ കൊണ്ടുവന്നു അതോടെ ഞങ്ങള്‍ മനസിലായി ഇന്ത്യ എങ്ങനെ ഇത്ര ദരിദ്രമായെന്ന്.' ജോയലിന്റെ ഈ പരാമര്‍ശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്.












Click it and Unblock the Notifications