കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈം മാഗസിന്‍ ഇന്ത്യന്‍ വംശജരോട് മാപ്പ് പറഞ്ഞു

  • By Ajith Babu
Google Oneindia Malayalam News

വാഷിങ്ടണ്‍: യുഎസിലെ ഇന്ത്യന്‍ വംശജരെ വംശീയമായി ആക്ഷേപിയ്ക്കുന്ന പരാമര്‍ശം ഉള്‍പ്പെട്ട ലേഖനം പ്രസിദ്ധീകരിച്ചതില്‍ ടൈം മാഗസിന്‍ ക്ഷമ ചോദിച്ചു. ജൂണ്‍ അഞ്ചിന് ജോയല്‍ സ്്‌റ്റെയിന്‍ എഴുതിയ ഹാസ്യ കോളത്തിനെതിരെയാണ് ഇന്ത്യന്‍ വംശജര്‍ രംഗത്തെത്തിയത്. ലേഖനത്തില്‍ ഇന്ത്യക്കാരെ ആക്ഷേപിയ്ക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നും വാരിക മാപ്പു പറയണമെന്നുമായിരുന്നു അവര്‍ ആവശ്യപ്പെട്ടത്.

എന്റെ സ്വന്തം സ്വകാര്യ ഇന്ത്യ എന്ന പേരില്‍ വന്ന ലേഖനത്തില്‍ ജോയല്‍ എഴുതിയത് തന്റെ ജന്മനാടായ ന്യൂജേഴ്‌സിയിലെ എഡിസണ്‍ നഗരത്തിലെ വര്‍ദ്ധിച്ച ഇന്ത്യന്‍ കുടിയേറ്റത്തെക്കുറിച്ചാണ്.

നഗരത്തിലെ അഞ്ചില്‍ ഓരോ ഭവനവും ഇന്ത്യന്‍ വംജരുടേതാണ്. 'ഇന്ത്യാക്കാര്‍ ബുദ്ധിമാന്‍മാരാണെന്നാണ് കുറച്ചുകാലത്തേയ്ക്ക് ഞങ്ങള്‍ കരുതിയിരുന്നത്്. എന്നാല്‍ 1980 ഓടെ ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അവരുടെ വ്യാപാരികളായ സഹോദരന്‍മാരെ ഇവിടെയെത്തിച്ചു. 1990 ആയതോടെ അത്ര ബുദ്ധിമാന്‍മാരല്ലാത്ത വ്യാപാരികള്‍ അവരുടെ അത്രതന്നെ ബുദ്ധിയുറയ്ക്കാതത് സഹോദരന്‍മാരെ കൊണ്ടുവന്നു അതോടെ ഞങ്ങള്‍ മനസിലായി ഇന്ത്യ എങ്ങനെ ഇത്ര ദരിദ്രമായെന്ന്.' ജോയലിന്റെ ഈ പരാമര്‍ശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X