Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിച്ചോട്ടം: 15കാരിയെ പിതാവ് വെടിവെച്ചു കൊന്നു

Dishonour killing: 15-year-old girl shot dead by father
ചാത്തര്‍പ്പൂര്‍ (മധ്യപ്രദേശ്): വിവാഹിതനായ പുരുഷനൊപ്പം ഒളിച്ചോടിയ പതിനഞ്ചുകാരിയെ പിതാവ് വെടിവച്ച് കൊന്നു. മധ്യപ്രദേശിലെ ചാത്തര്‍പൂരില്‍ പിന്നോക്ക സമുദായ അംഗമായ മുന്നാ യാദവാണ് മകള്‍ കല്പനയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അഭിമാന ഹത്യയുടെ പേരിലാണ് കൊലപാതകമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ മാസം, കല്പന വിവാഹിതനായ ശാന്ത്‌ലാല്‍ കേവാത്തിനൊപ്പം ഒളിച്ചോടിയിരുന്നു. കേവാത്ത് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട മറ്റൊരു ജാതിയിലെ അംഗമായിരുന്നു.

ബുധനാഴ്ച രാവിലെ യാദവ് കല്പനയെ തന്റെ താമസ്ഥലത്തെക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും യാദവ് പെണ്‍കുട്ടിയെ വെടിവച്ചു കൊല്ലുകയുമായിരുന്നു. കല്‍പന തന്റെ കുടുംബത്തിന്റെ മാനം കെടുത്തിയെന്നും ഇതുമൂലം മറ്റു മൂന്ന് പെണ്‍മക്കളെ ഇനിയാരും വിവാഹം കഴിയ്ക്കാത്ത അവസ്ഥയാണെന്നും അതിനാലാണ് മകളെ വെടിവെച്ചു കൊന്നതെന്നും മുന്നാ യാദവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+