ബിഎസ്എന്‍എല്‍ പുനസംഘടനയ്ക്ക് പ്രത്യക സമിതി

സാം പിത്രോദ നല്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് തീരുമാനിയ്ക്കാനായി ജൂലൈ ഏഴ് ബുധനാഴ്ച ടെലകോം കമ്മിഷന്റെ പൂര്‍ണയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രത്യേക സമിതി രൂപീകരിയ്ക്കാന്‍ തീരുമാനമായത്.
സമിതിയില്‍ ടെലകോം ഡിപ്പാര്‍ട്ട്മെന്റിലെ അംഗങ്ങളും ധനകാര്യവകുപ്പ്, ഇന്റസ്ട്രിയല്‍ പോളിസി, പ്രൊമോഷന് വകുപ്പ് എന്നിവയില്‍ നിന്നുള്ള അംഗങ്ങളും ഉണ്ടാവും.
ബിഎസ്എന്‍എല്‍ പുനസംഘടിപ്പിയ്ക്കാനുള്ള പ്രധാനമന്ത്രി മന്മോഹന് സിഹിന്റെ നിര്‍ദ്ദേശങ്ങള്‍ വകുപ്പ് മന്ത്രി എ. രാജ അവഗണിയ്ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിരമിയ്ക്കുന്ന ബിഎസ്എന്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ കുല്തീപ് ഗോയലിന്റെ സ്ഥാനത്തേയ്ക്ക് മറ്റൊരാളെ കണ്ടെത്താനായി പ്രധാനമന്ത്രി ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഇതിന്റെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് രാജ ഒരഭിപ്രായവും പറഞ്ഞിരുന്നില്ല.
രാജ പ്രതിഷേധ നിലപാട് എടുക്കുകയല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബുധനാഴ്ച ടെലകോം വകുപ്പ് ഫുള്‍ ടെലകോം കമ്മിഷന് യോഗം വിളിച്ചത്. പുതുതായി രൂപീകരിയ്ക്കുന്ന സമിതി സാം പിത്രോദ കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അഭിപ്രായവും നിര്‍ദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുന്നതാണ്.
ബിഎസ്എന്‍എല്ലിന്റെ ഇപ്പോഴത്തെ ഘടന അനുസരിച്ച് പുറത്ത് നിന്ന് ഒരാളെ സിഎംഡി ആയി നിയമിയ്ക്കാനാവില്ലെന്ന് ടെലകോം വകുപ്പ് വ്യക്തമാക്കി. വോഡഫോണ്‍ മന് സിഇഒ അരുണ്‍ സരിനെ ഈസ്ഥാനത്തേയ്ക്ക് കൊണ്ടുവരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications