കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമാനഹത്യ: മന്ത്രിസഭാ സമിതിയെ നിയോഗിക്കും

  • By Ajith Babu
Google Oneindia Malayalam News

Ambika Soni
ദില്ലി: രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി അരങ്ങേറിയ അഭിമാനഹത്യകള്‍ തടയുന്നതിന് നിയമഭേദഗതി നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മന്ത്രിതല സമിതിയെ നിയോഗിക്കുന്നു. മാനംകാക്കല്‍ കൊലയ്ക്ക് അംഗീകാരം നല്‍കുന്ന ഹരിയാനയിലെ പ്രദേശിക സമിതികള്‍ ഉള്‍പ്പെടെയുള്ളവരുമായി ഉപസമിതി ചര്‍ച്ച നടത്തും.

ഐപിസി, സിആര്‍പിസി എന്നിവയില്‍ ഭേദഗതികള്‍ വരുത്തുന്നതിന് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രി അംബികാ സോണി അറിയിച്ചു.

നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇപ്പോഴത്തെ നിയമം അനുസരിച്ച് കുറ്റവാളികള്‍ക്ക് കൂടിയത് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷയാണുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X