സ്‌ഫോടനം:ഗുവാഹാട്ടിയില്‍ തീവണ്ടി പാളംതെറ്റി 1 മരണം

ഗുവാഹാട്ടിയില്‍ നിന്നും 270 കിലോമീറ്റര്‍ അകലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ുവാഹത്തിയില്‍ നിന്നു കൊല്‍ക്കത്തയിലേക്കു പോകുകയായിരുന്ന ഗരീബ് രഥ് എക്‌സപ്രസിന്റെ ഒരു കോച്ചാണു പാളം തെറ്റിയത്.
നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് എന്ന തീവ്രവാദ സംഘടനയാണ് ആക്രമണത്തിനുപിന്നിലെന്ന് പോലീസ് അറിയിച്ചു. എന്‍ഡിഎഫ്ബി അസമിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ആറു ദീര്‍ഘദൂര തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications