വിമാനത്തില്‍ പ്രസവം; യുവതി പിടിയില്‍

ഹോശിയാര്‍പൂര്‍ സ്വദേശി അമന്‍ദീപ് മാന്‍ എന്ന ഇരുപത്തിനാലുകാരിയാണ് വിമാനത്തില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്്. ബുധനാഴ്ച അമൃത്സറിലേക്ക് വന്ന ടി 5551 തുര്‍ക്‌മെനിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. കുഞ്ഞിനെ ഉപേക്ഷിച്ച് കടക്കാനുള്ള യുവതിയുടെ നീക്കം എയര്‍ലൈന്‍സ് അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
ബെലാറസിലെ മിന്‍സ്കില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അമന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ വിവാഹിതയണോ എന്ന കാര്യം വ്യക്തമല്ല.
അമ്മയേയും കുഞ്ഞിനേയും പോലീസ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications