Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക ഹൈക്കോടതിയില്‍ അഭിഭാഷക കൊല്ലപ്പെട്ടു

Woman lawyer stabbed at Karnataka High Court
ബാംഗ്ലൂര്‍: കര്‍ണാടക ഹൈക്കോടതിയില്‍ വനിതാ അഭിഭാഷകയെ അഭിഭാഷകന്‍ കഴുത്തറുത്തുകൊന്നു. കൊലപാതകത്തിനുശേഷം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കി. പ്രണയ നൈരാശ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

ഹൈക്കോടതിയിലെ ഒന്നാം നിലയിലെ നാലാം നമ്പര്‍ ഹാളിന് പുറത്താണ് സംഭവം നടന്നത്. ജൂനിയര്‍ അഭിഭാഷകയായ നവീനയാണ് കൊല്ലപ്പെട്ടത്. രാജപ്പയെന്ന അഭിഭാഷകനാണ് കൊപാതകം നടത്തിയത്.

കൊലപാതകം നടത്തിയശേഷം പുരുഷന്‍മാരുടെ കുളിപ്പുരയില്‍ കയറി ഇയാള്‍ കഴുത്തു മുറിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ സ്ഥിതി ഗുരുതരമാണ്.

പ്രണയനൈരാശ്യമാകാം സംഭവത്തിന് പിന്നിലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ചില അഭിഭാഷകര്‍ സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+