Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈവെട്ടിയത് ആസൂത്രിതം: ഡിജിപി

Attack on Lecturer: Probe in right direction,says DGP
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന ടിജെ ജോസഫിന്റെ കൈവെട്ടിയ കേസന്വേഷണവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് കുഞ്ഞുമോന്റെ കാറില്‍ നിന്ന് ലഘുലേഖകളും സിഡികളും ലാപ്‌ടോപ്പും കണ്ടെടുത്തു.

ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസില്‍ പ്രതിയായ കുഞ്ഞുമോന്റെ ആലുവയിലെ വീട്ടില്‍ ഒളിപ്പിച്ച നിലയിലാണ് ഇന്നോവ കാര്‍ കണ്ടെത്തിയത്. കൈവെട്ട് കേസിലെ പ്രതികളുമായി കുഞ്ഞുമോന്‍ കൃത്യത്തിന് മുന്‍പും ശേഷവും ഫോണില്‍ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.

കാറിനുള്ളില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ പോലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ നടത്തിയ പരിശോധനകളിലും ലഘുലേഖയും മറ്റും കണ് ടെത്തിയിരുന്നു.

അതിനിടെ അധ്യാപകന് നേര്‍ക്ക് ആക്രമണം നടന്ന സ്ഥലം ഡിജിപി ജേക്കബ് പുന്നൂസ് സന്ദര്‍ശിച്ചു. കൈവെട്ടിയ സംഭവം ആസൂത്രിതമാണെന്ന് ജേക്കബ് പുന്നൂസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+