Get Updates
Get notified of breaking news, exclusive insights, and must-see stories!

അട്ടിമറി ശ്രമം: തീവ്രവാദിസംഘടനകള്‍ക്ക് പങ്ക്?

മലപ്പുറം: നിലമ്പൂരില്‍ നിന്നുള്ള പാസഞ്ചര്‍ എക്‌സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതിനു പിന്നില്‍ മത തീവ്രവാദി മാവോവാദി ബന്ധമുള്ള സംഘടനകളാണെന്ന് സംശയം. ആളപായം ലക്ഷ്യമിട്ടല്ല അട്ടിമറി ശ്രമമെന്നും സൂചനകളുണ്ട്.

ജനശ്രദ്ധ തിരിച്ചുവിടുകയാണ് അട്ടിമറിയുടെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. ഇതിനുള്ള വ്യക്തമായ സൂചനകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിയ്ക്കുന്നു. പാസഞ്ചറിന്റെ യാത്രദിശ നന്നായി അറിയാവുന്നവരാണ് ഇതിനു പിന്നില്‍.

സംസ്ഥാനത്ത് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മത തീവ്രവവദികളോ ദേശീയ ബന്ദിന്റെ പശ്ചാത്തലത്തില്‍ മാവോവാദികളോ ആയിരിക്കും അട്ടിമറി ശ്രമത്തിന് പിന്നിലെന്നാണ് സൂചന.

തീവണ്ടിയുടെ ആറുമുതല്‍ 11 വരെയുള്ള കോച്ചുകളിലെ വാല്‍വുകള്‍ 20 ഇടങ്ങളില്‍ മുറിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. പുലര്‍ച്ചെ 6.45 നായിരുന്നു ട്രെയിന്‍ നിലമ്പൂര്‍ ജങ്ഷനില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. തീവണ്ടി നീങ്ങാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബ്രേക്ക് വാല്‍വുകള്‍ മുറിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

രാവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മലപ്പുറം എസ്പി സേതുരാമന്‍ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രത്യേക സ്‌ക്വാഡ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എസ്പി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+