Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാ, ഏറ്റവും വിലകൂടിയ ഐ ഫോണ്‍

iPhone with Dimond Case
ഐഫോണിന് അല്ലെങ്കിലേ വില അല്പം കൂടുതലാണ്. ഏറ്റവും വിലകൂടിയതെന്ന് പറഞ്ഞാല്‍ പതിവിലും കുടുതല്‍ വില എന്ന് അര്‍ത്ഥം. ഇത് ഐ ഫോണ്‍ വില താങ്ങാവുന്നവര്‍ക്കുള്ള ഫോണല്ല. പകരം സമ്പന്നര്‍ക്ക് മാത്രമുള്ള ഫോണാണ്.

വില വെറും 20,000 ഡോളര്‍. ഇത്രയും വില കൂടാന്‍ കാരണമുണ്ട്. സ്റ്റുവര്‍ട്ട് ഹ്യൂഗ്‍സ് എന്ന ഡിസൈനര്‍ വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണം. സ്വര്‍ണവും വജ്രങ്ങളും കൊണ്ടാണ് ഇതിന്റെ പുറം കവര്‍ തീര്‍ത്തിരിയ്ക്കുന്നത്. ഇപ്പോ കാര്യം പിടികിട്ടിയില്ലേ.
ആപ്പിളിന്റെ പല ഉല്പന്നങ്ങളും സ്റ്റുവര്‍ട്ട് ഇതേപോലെ മോടിപിടിപ്പിച്ച ഡിസൈനര്‍ ഉല്പന്നങ്ങളാക്കിയിട്ടുണ്ട്. അതിലൊക്കെ സ്വര്‍ണവും വജ്രവും ഉണ്ടാവും.

താഴെ ചേര്‍ത്ത വീഡിയൊ കാണൂ. ഇതില്‍ ഉള്ളത് 3,19,995 പൗണ്ടിന് വില്‍ക്കുന്ന മാക്ക് ബുക്കാണ്. പ്ലാറ്റിനത്തിലാണ് ഇതിന്റെ പുറം ചട്ട ഉണ്ടാക്കിയിരിയ്ക്കുന്നത്.

സ്റ്റുവര്‍ട്ടിന്റെ ഡിസൈനര്‍ ഐഫോണ്‍ വജ്രം പതിച്ച സ്വര്‍ണ ചട്ട ഉള്ളതാണ്. പിന്നിലെ ലോഗോ പ്ലാറ്റിനവും വജ്രവും കൊണ്ടാണ് തീര്‍ത്തിരിയ്ക്കുന്നത്. ഇത്തരത്തിലുള്ള 50 എണ്ണം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. പണക്കാരൊക്കെ ഉപയോഗിയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇതിന് എന്ത് പുതുമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+