Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Madhani
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതി തള്ളി. രാജ്യദ്രോഹം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ കുറ്റങ്ങളില്‍ ഉള്‍പ്പട്ടിട്ടുള്ളവര്‍ക്ക് പ്രഥമദൃഷ്ട്യാ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് മദനിയുടെ ഹര്‍ജി കോടതി തള്ളിയത്. മദനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കോടതി പറഞ്ഞു. മദനിക്കെതിരെയുള്ള അറസ്റ്റുവാറണ്ടിന്റെ കാലാവധി ഈ മാസം 20ന് അവസാനിക്കാനിരിയ്‌ക്കെയാണ് ഹര്‍ജി തള്ളിയിരിക്കുന്നത്.

കര്‍ണാടക ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും ബാക്കി കാര്യങ്ങള്‍ വിധിയുടെ പകര്‍പ്പ് ലഭിച്ചതിനുശേഷം തീരുമാനിക്കുമെന്ന് മനിയുടെ അഭിഭാഷകന്‍ ഉസ്മാന്‍ അറിയിച്ചു.

മദനിയുടെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച തന്നെ വാദം പൂര്‍ത്തിയായിരുന്നു. കോടതിയില്‍നിന്ന് ജാമ്യം ലഭിക്കുമെന്ന് ഒരു ശതമാനംപോലും പ്രതീക്ഷയില്ലെന്ന് അബ്ദുള്‍ നാസര്‍ മദനി ഉച്ചയ്ക്ക് ജുമാ നമസ്കാരത്തിന് ശേഷം നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധി വന്നയുടനെ കൊല്ലം അര്‍വാശ്ശേരിയില്‍ മഅദനിയുടെ വസതിക്കുമുന്നില്‍ പിഡിപി പ്രവര്‍ത്തകര്‍ മദനിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചു.

ലഷ്കര്‍ ഇ തൊയ്ബ ദക്ഷിണേന്ത്യന്‍ നേതാവ് തടിയന്റവിട നസീര്‍, ഷഫാസ്, ഷംസുദ്ദീന്‍ എന്നിവരെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മദനിക്കെതിരെയുള്ള അനുബന്ധകുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. കേസില്‍ മുപ്പത്തിയൊന്നാം പ്രതിയാണ് മദനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+