ഇനി കഡപ്പയില്ല; വൈഎസ്ആര്‍ മാത്രം

റായല്‍ സീമയിലെ കഡപ്പ ജില്ലയ്ക്ക് വൈഎസ്ആറിന്റെ പേര് നല്‍കി. മരണാനന്തര ആദരം എന്ന നിലയ്ക്കാണ് കടപ്പയുടെ പേര് വൈഎസ്ആര്‍ എന്നാക്കി മാറ്റിയത്.
കഡപ്പയുടെ പേര് വ്യാഴാഴ്ച മുതല്‍ വൈഎസ്ആര്‍ എന്നാക്കികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
വൈ എസ് രാജശേഖര റെഡ്ഡിയുടെ ജന്‍മദിനത്തിലാണ് അദ്ദേഹത്തിന്റെ പേര് ഒരു ജില്ലയ്ക്ക് നല്‍കിയത്. ഇതു സംബന്ധിച്ച തീരുമാനം ജൂണില്‍ത്തന്നെ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു.
പ്രതിപക്ഷ കക്ഷികള്‍ ജില്ലയ്ക്ക് പുനര്‍നാമകരണം ചെയ്യുന്നതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍, 1974 ലെ ആന്ധപ്രദേശ് ജില്ലാ രൂപീകരണ നിയമമനുസരിച്ച് പുനര്‍നാമകരണം നടത്താനുള്ള തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചു നിന്നു.
ആദ്യം വൈഎസ് രാജശേഖര റെഡ്ഡി കഡപ്പ ജില്ല എന്ന പേരായിരുന്നു പരിഗണിച്ചത്. പേരിന്റെ നീളം കാരണം അത് പിന്നീട് വൈഎസ്ആര്‍ എന്ന് ചുരുക്കി.












Click it and Unblock the Notifications