20കാരനെ കെട്ടിയ സ്ത്രീ ശിക്ഷാര്ഹയാണോ?
ചിത്രദുര്‍ഗ(കര്‍ണാടക): വിവാഹപ്രായമെത്താത്ത ആണ്‍കുട്ടിയെ വിവാഹം ചെയ്ത സ്വാമിനി കുരുക്കില്‍. കര്‍ണാടകത്തിലെ ചിത്രദുര്‍ഗ താലൂക്കിലാണ് മുപ്പത്തിരണ്ടുകാരിയായ സന്യാസിനി ഇരുപതുകാരനെ വിവാഹം ചെയ്തത്.
ഇതിനെത്തുടര്‍ന്ന് യുവാവിന്റെ അമ്മ പൊലീസില്‍ പരാതി നല്കി. എന്നാല്‍ വിവാഹപ്രായമെത്താത്ത ആണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവതിയെ അറസ്റ്റുചെയ്യാമോയെന്നറിയാതെ പൊലീസ് മൗനം പാലിക്കുകയാണ്.
തിങ്കളാഴ്ചയാണ് നിവേദിത എന്ന യുവതി ചേതനെ വിവാഹം ചെയ്തത്. അന്നുതന്നെ ചേതന്റെ മാതാവ് രത്നമ്മ ബാലവിവാഹ നിരോധന നിയമപ്രകാരം ചിത്രദുര്‍ഗ പൊലീസിന് പരാതിയും നല്കി.
എന്നാല്‍ ഈ നിയമപ്രകാരം പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്ന പുരുഷനെയേ അറസ്റ്റുചെയ്യാന്‍ കഴിയുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്. മറിച്ചുണ്ടായാലുള്ള അവസ്ഥയെക്കുറിച്ച് നിയമത്തിന്റെ വിശദാംശങ്ങളില്‍ പ്രതിപാദിക്കുന്നില്ല.
ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്ന് തങ്ങള്‍ക്കറിയില്ലെന്ന് പൊലീസ് തുറന്നുപറയുന്നു. ഇതിന് മുമ്പ് തന്റെ മകനെ ത്ട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് രത്നമ്മ നിവേദിതയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് താന്‍ സ്വന്തമിഷ്ടപ്രകാരമാണ് നിവേദിതയ്ക്കൊപ്പം പോയതെന്ന് ചേതന്‍ വ്യക്തമാക്കിയതോടെ കേസ് നിലനില്ക്കാതായി.
എട്ടുമാസം കൂടി കഴിഞ്ഞെങ്കില്‍ മാത്രമേ ചേതന്‍ 21വയസ്സ് പൂര്‍ത്തിയാവുകയുള്ളുവെന്ന് രത്നമ്മ പറയുന്നു. ഇത് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ ഹാജരാക്കിയിട്ടുണ്ട്.
പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇതിന് മാത്രം സമയം തന്റെ മുന്നിലില്ലെന്നും നിവേദിതയുടെ കെണിയില്‍ നിന്നും തനിക്ക് മകനെ രക്ഷിയക്കണമെന്നും ഇവര്‍ പറയുന്നു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications