കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലൊളി മുഹമ്മദ് കുട്ടിയെ ഖാസിയാക്കണമെന്ന് ആവശ്യം

  • By Lakshmi
Google Oneindia Malayalam News

Paloli
തൃശൂര്‍: വഖഫിന്റെയും ഹജിന്റെയും ചുമതല വഹിക്കുന്ന മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ ഖാസിയായി പരിഗണിക്കണമെന്നാവശ്യം.

കയ്പമംഗലം, കാളത്തോട് മഹല്ലുകളിലെ ഒരു വിഭാഗം മഹല്ല് കമ്മിറ്റികള്‍ക്കാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് ലഭിച്ചിരിക്കുന്നത്.

ഇതിനിടെ, രാഷ്ട്രീയക്കാരല്ലാത്തവരെ മാത്രമേ ഖാസിയാക്കാവൂ എന്ന വാദവുമായി ജില്ലാ മഹല്ല് ജമാഅത്ത് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

മുസ്ലിം ലീഗിനെ അനുകൂലിക്കുന്ന ഇ.കെ. വിഭാഗം സുന്നികള്‍ തൃശൂര്‍ എംഐസി പള്ളി കേന്ദ്രീകരിച്ചു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഖാസിയായി അവരോധിക്കാന്‍ നടത്തുന്ന ശ്രമത്തിനു തടയിടാനാണ് സിപിഎം അനുകൂല വിഭാഗം പാലോളിയുടെ പേരുമായി രംഗത്തെത്തിയതെന്നാണ് സൂചന.

ജില്ലാ മഹല്ല് ജമാഅത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യമായി ഖാസിയെ നിയമിച്ചത് 1983ലാണ്. ഇ.കെ. അബൂബക്കര്‍ മുസല്യാര്‍ ആയിരുന്നു ആദ്യ ഖാസി.

അദ്ദേഹത്തിന്റെ മരണശേഷം വി.കെ. പൂക്കോയ തങ്ങള്‍ ഖാസിയായി. തങ്ങളുടെ മരണശേഷം രണ്ടര വര്‍ഷത്തോളം ജില്ലയില്‍ ഖാസിയില്ലായിരുന്നു. ജില്ലാ മഹല്ല് ജമാഅത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ കാന്തപുരം വിഭാഗം സുന്നികള്‍ ആറു മാസം മുന്‍പാണു സയ്യിദ് ഖലീല്‍ ഇബ്രാഹിം അല്‍ബുഹാരി തങ്ങളെ ഖാസിയായി അവരോധിച്ചത്.

അതേസമയം, ജില്ലയിലെ ചുരുക്കം ചില മഹല്ലുകള്‍ മാത്രമാണ് ഇബ്രാഹിം അല്‍ ബുഹാരിയെ ഖാസിയായി അംഗീകരിക്കുന്നതെന്നും ഭൂരിഭാഗം മഹല്ലുകളും തങ്ങളോടൊപ്പമാണെന്നുമാണ് ഇ.കെ. വിഭാഗത്തിന്റെ നിലപാട്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ജില്ലാ ഖാസിയാക്കാനാണ് അവരുടെ നീക്കം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില മഹല്ലുകളുടെ ഖാസിയായിരുന്നു.

രാഷ്ട്രീയ നേതാവ് എന്നതിലുപരി ആത്മീയ നേതാവ് കൂടിയായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍ ഖാസിയായതില്‍ അപാകതയില്ലെന്നും എന്നാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ മുസ്ലിം ലീഗ് നേതാവായി കാണാനേ കഴിയൂ എന്നുമാണു ജില്ലാ മഹല്ല് ജമാഅത്ത് അസോസിയേഷന്‍ പറയുന്നത്.
മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ രാഷ്ട്രീയക്കാരനായല്ലാതെ കാണാനേ കഴിയില്ലെന്നും അസോസിയേഷന്‍ പറയുന്നു.

തിങ്കളാഴ്ച ശക്തന്‍നഗറിലെ എംഐസി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് ഹൈദരലി തങ്ങളെ ഖാസിയായി അവരോധിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനുള്ള തിയ്യതി അടുത്ത ദിവസം തന്നെ തീരുമാനിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X