കേരള എക്സ്പ്രസിന് ബോംബ് ഭീഷണി
കൊല്ലം: തിരുവനന്തപുരം-ദില്ലി കേരള എക്സ്പ്രസിന് ബോംബ് ഭീഷണി. ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന തീവണ്ടിയ്ക്കാണ് ഭീഷണി. ഇതിനെ തുടര്‍ന്ന് തീവണ്ടി കൊല്ലത്ത് നിറുത്തിയിട്ടു.
പൊലീസിന്റെ ബോംബ് പരിശോധനാ സംഘം തീവണ്ടി പരിശോധിയ്ക്കുകയാണ്. പെരിനാട് സ്റ്റേഷന്‍ മാസ്റ്റര്‍ക്കാണ് ബോംബ് ഭീഷണികത്ത് കിട്ടിയത്. ജൂലൈ ഒമ്പത് വെള്ളിയാഴ്ച രാവിലെയാണ് കത്ത് കിട്ടിയത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടേതാണ് കത്ത്.
സുരക്ഷാ സംവിധാനങ്ങള്‍ ശക്തം: എം വിജയകുമാര്‍
എന്നാല്‍ കേരളത്തിലൂടെ ഓടുന്ന എല്ലാ തീവണ്ടിയുടേയും സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി എം. വിജയകുമാര്‍ നിയമസഭയെ അറിയിച്ചു.
ഇതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ ഡിജിപിയ്ക്ക് നല്‍കിയിട്ടുണ്ട്. ആര്യാടന്‍ മുഹമ്മദ് എം എല്‍ എയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.












Click it and Unblock the Notifications