കണ്ണൂരില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

സ്വകാര്യ ബസ്സിന്റെ പിറകിലെ സീറ്റിനടിയില്‍ ചാക്കില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തുക്കള്‍. പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്ററുകളാണ് ഇവയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കോഴിക്കോടില്‍ നിന്ന് പയ്യന്നൂരിലേയ്ക്ക് പോകുന്ന ബസ്സില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഫോടക വസ്തു ബസില്‍ ഒളിപ്പിച്ചത് ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ശനിയാഴ്ച കണ്ണൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജില്ലയില്‍ രണ്ടിടങ്ങളിലെ പരിപാടികളിലാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക. ജില്ലയില്‍ കനത്ത സുരക്ഷാക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.












Click it and Unblock the Notifications