ഇടമലയാര്‍: വാദം നീട്ടേണ്ടെന്ന് സര്‍ക്കാര്‍
ദില്ലി: ഇടമലയാര്‍ കേസില്‍ അന്തിമ വാദം നീട്ടി വയ്ക്കാനായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷ പിന്‍വലിച്ചു.
ഇപ്പോള്‍ ഉള്ള രേഖകള്‍ വച്ചുകൊണ്ട് തന്നെ വാദം തുടരുന്നതിന് തയ്യാറാണെന്നാണ് ജൂലൈ ഒമ്പതിന് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. ഇക്കാര്യം അറിയിച്ചുകൊണ്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതി രജിസ്ട്രാര്‍ക്കാ കത്ത് നല്‍കി.
ഇടമലയാര്‍ കേസില്‍ മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ കുറ്റവിമുക്തനാക്കിയതിനെതിരെ വി എസ് അച്ചുതാനന്ദന്‍ നല്‍കിയ കേസാണിത്.
കേസിന്റെ രേഖകള്‍ ഇപ്പോള്‍ മലയാളത്തിലാണുള്ളത്. ഇത് ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യാന്‍ സമയം ആവശ്യപ്പെട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസം കേസ് നീട്ടിവയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കേസിന്റെ അന്തിമ വാദം അടുത്ത ആഴ്ച തുടങ്ങാനിരിയ്ക്കുകയാണ്.












Click it and Unblock the Notifications