Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി മാപ്പു പറയണമെന്ന് അബ്ദുള്ളക്കുട്ടി

AP Abdhullakutty
തിരുവനന്തപുരം: പൊന്മുടി യാത്രയുടെ പേരില്‍ തന്നെയും ഒരു കുടുംബത്തെയും അപമാനിയ്ക്കുന്ന തരത്തില്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന് കൈരളി ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി മാപ്പ് പറയണമെന്ന് എപി അബ്ദുള്ളക്കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു.

അതിനികൃഷ്ടമായ രീതിയില്‍ വാര്‍ത്ത കൊടുത്തവര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളിയുടെ ഓഹരിയില്‍ നല്ലൊരു ശതമാനം ഓഹരിയുള്ള പ്രസാദിനെയും കുടുംബത്തെയും അവഹേളിച്ചതിന് മമ്മൂട്ടി നേരിട്ട് അവരോട് മാപ്പ് പറയണം. ഇല്ലെങ്കില്‍ രാജിവെച്ച് ഒഴിയണം.

കൈരളിയിന്ന് വേറിട്ട ചാനലല്ല, വൃത്തികെട്ട ചാനലാണെന്ന് നാട്ടുകാര്‍ക്കറിയാം. സ്ത്രീയെന്നാല്‍ അമ്മയും ഭാര്യയും പെങ്ങളുമൊക്കെയാണെന്ന കാര്യം ചാനലിന്റെ തലപ്പത്തിരിക്കുന്നവര്‍ മനസ്സിലാക്കണം. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എന്ന ചരിത്രം സൃഷ്ടിച്ചുകൊണ്ടായിരിക്കും വിഎസ് അച്യുതാനന്ദന്‍ ഇത്തവണ പടിയിറങ്ങുന്നതെന്നും അബ്ദുള്ളക്കുട്ടി പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+