തനിക്കെതിരെ കള്ളക്കേസെന്ന് നന്ദകുമാര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ്, ഐപിഎസ് ഉദ്യോഗസ്ഥരായ അരുണ്‍ കുമാര്‍ സിന്‍ഹ, പദ്മകുമാര്‍, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി, എന്നിവര്‍ക്കെതിരെ ക്രൈംഎഡിറ്റര്‍ ടിപി നന്ദകുമാറിന്റെ ഹര്‍ജി നല്‍കി.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. കള്ളക്കേസ്സെടുത്ത് അന്യായമായി പീഡിപ്പിച്ചെന്നും െ്രെകമിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് രേഖകള്‍ നശിപ്പിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതികള്‍ ഗൂഢാലോചന നടത്തിയതിന്റെ ഫലമായാണ് കേസെന്നും ഹര്‍ജിയിലുണ്ട്.. ജൂലായ് 13ന് ഹര്‍ജി വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications