Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടെടുത്തവയില്‍ അകല്‍ക്വയ്ദ സിഡികളും

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാവ് കുഞ്ഞുമോന്റെ വീട്ടില്‍ നിന്ന് പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തവയില്‍ അല്‍ക്വയ്ദയുടെയും താലിബാന്റെയും അരും കൊലകളുടെ ചിത്രങ്ങള്‍.

ചില സിഡികളില്‍ അല്‍ ഖ്വെയ്ദയുടെ പരിശീലന ചിത്രങ്ങളുമുണ്ട്. ഇത് അല്‍ ഖ്വെയ്ദയുടെ പ്രചരണ സി.ഡികളാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

താലിബാന്‍ രീതിയില്‍ ആളുകളെ വധിക്കുന്നതിന്റെ പരിശീലന ചിത്രങ്ങളും സി.ഡിയിലുണ്ടെന്ന് അറിയുന്നു. കുഞ്ഞുമോനെതിരെ തീവ്രവാദവിരുദ്ധ നിയമപ്രകാരം കേസ്സെടുത്തിട്ടുണ്ട്യ

ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കലാധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് കുഞ്ഞുമോന്‍.

ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം പോലീസ് കുഞ്ഞുമോന്റെ വീട്ടിലും പറമ്പിലും റെയ്ഡ് നടത്തിയത്.

റെയ്ഡിനിടെ അധ്യാപകനെ ആക്രമിക്കാനായി സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെടുത്തു. ഈ കാറില്‍ നിന്ന് കണ്ടെടുത്ത ലാപ്പ്‌ടോപ്പും സി.ഡികളും ലഘുലേഖകളും പോലീസ് വിദഗ്ധ പരിശോധനയ്ക്കായി അയച്ചുകൊടുത്തപ്പോഴാണ് സി.ഡിയിലെ ചിത്രങ്ങള്‍ അല്‍ ഖ്വെയ്ദയുമായി ബന്ധപ്പെട്ടതാണെന്ന് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+