Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയുടെ പേരില്‍ തരൂരിന് വിഎസിന്റെ താങ്ങ്

Tharoor and Sunanda
തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ വരവേല്‍ക്കാന്‍ ചെന്ന സമയത്ത് തിരുവനന്തപുരം എംപിയായ ശശി തരൂരിനിട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ താങ്ങ്.

സുനന്ദ പുഷ്‌കറുമായുള്ള തരൂരിന്റെ പ്രണയമായിരുന്നു വിഎസിന്റെ വിഷയം. അന്‍സാരിയെ വരവേല്‍ക്കാനായി വിമാനത്താവളത്തിലെ എയര്‍ഫോഴ്‌സ് വിഭാഗത്തില്‍ ഒരുക്കിയ ലോഞ്ചിലാണ് സംഭവം നടന്നത്.

ഡിജിപി മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം ഇവിടേയ്ക്ക വന്ന വിഎസ് ഇവിടെയുണ്ടായിരുന്ന ശശി തരൂരിനെ കണ്ടയുടനെ കൈകൊടുത്ത് കുശലാന്വേഷണം നടത്തി. സുനന്ദ പുഷ്‌കറുമൊത്തുള്ള തരൂരിന്റെ കാളഹസ്തി തീര്‍ത്ഥാടനത്തെക്കുറിച്ചായിരുന്നു മുഖ്യന്റെ ചോദ്യം.

കാളഹസ്തി ക്ഷേത്രത്തിലും മറ്റും പുതിയ പ്രണയഭാജനവുമൊത്ത് പോയിരുന്നതായി പത്രങ്ങളില്‍ വായിച്ചു വെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉടന്‍ വന്നു തട്ടിന് മുട്ടെന്ന രീതിയില്‍ തരൂരിന്റെ ഉത്തരവും മറുചോദ്യവും. എന്നോടൊപ്പം എന്റെ അമ്മയുള്‍പ്പെടെ എട്ടൊമ്പത് പേരുണ്ടായിരുന്നു. പത്രക്കാര്‍ ഞങ്ങള്‍ രണ്ടുപേരെയേ കണ്ടുള്ളൂ. എന്തുചെയ്യും?''

പിന്നാലെ സുനന്ദാപുഷ്‌കറും താനും ക്ഷേത്രദര്‍ശനം നടത്തിയെന്ന വാര്‍ത്ത വരാനിടയായ സാഹചര്യം അദ്ദേഹം വിശദീകരിച്ചു കൊടുത്തു.

ചര്‍ച്ചകള്‍ ഈ വഴിക്ക് നീങ്ങുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്ന മുന്‍ മന്ത്രി ജി. കാര്‍ത്തികേയനും മറ്റുള്ളവരും സ്തബ്ധരായി. തരൂരിന്റെ വിശദീകരണം കേട്ടുകഴിഞ്ഞ് എന്നാല്‍ ആകട്ടെ എന്ന് പറഞ്ഞു മുഖ്യമന്ത്രി സ്വന്തം ഇരിപ്പിടത്തിലേക്ക് നടക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+