അഴീക്കോടിനെതിരെ യൂത്ത് കോണ്‍ഗ്രസ് മാസിക

സാമൂഹ്യവിമര്‍ശകന്‍ എന്ന നിലയിലുള്ള അഴീക്കോടിന്റെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ്സിനെതിരെ മാത്രമാകുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള ലേഖനം എഴുതിയിരിക്കുന്നത് ടി.പി രാജീവനാണ്.
തൊഴിലാളികളുടെ പാര്‍ട്ടിക്കെന്തിന് അമ്യൂസ്‌മെന്റ് പാര്‍ക്കും പഞ്ചനക്ഷത്രഹോട്ടലും? പാര്‍ട്ടി നടത്തിപ്പിനുള്ള ധനശേഖരണത്തിനായി തൊഴിലാളി നേതാക്കള്‍ വിദേശയാത്ര നടത്തുന്നത് എന്തിന് ഇതൊന്നും സുകുമാര്‍ അഴീക്കോടിനെ അലട്ടുന്നില്ലേ എന്നീങ്ങനെയുള്ള ചോദ്യങ്ങളാണ് ലേഖനത്തിലുള്ളത്.
സിപിഎമ്മിലെ വിഭാഗീയതയുടെ കാരണങ്ങളെക്കുറിച്ച് എന്‍.എം പിയേഴ്‌സണ്‍, സ്മാര്‍ട്ട് സിറ്റിയുടെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഉമ്മന്‍ചാണ്ടി, മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിക്ക് എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് എം.പി. വീരേന്ദ്രകുമാര്‍ എന്നീ ലേഖനങ്ങളും മാസികയിലുണ്ട്.
എം.ജി.എസ്. നാരായണന്‍, ഡി. ബാബുപോള്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവരുടെ സാംസ്‌കാരിക ലേഖനങ്ങളും കഥയും കവിതകളും ഉള്‍പ്പെടുന്ന ചേരുവകളോടെയാണ് 'പ്രോഗ്രസീവ് ഇന്ത്യ' എന്ന മാസിക ഒരുക്കിയിരിക്കുന്നത്.
യൂത്ത്‌കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. സിദ്ദിഖാണ് ചീഫ് എഡിറ്റര്‍. മുന്‍ ജനറല്‍സെക്രട്ടറിമാരായ ജോണ്‍ വിനേഷ്യസ് കോഓര്‍ഡിനേറ്റിങ് എഡിറ്ററും മനോജ് മൂത്തേടന്‍ ജനറല്‍ മാനേജരുമാണ്.












Click it and Unblock the Notifications