പറക്കും തളിക: ചൈനയില്‍ വിമാനത്താവളം അടച്ചിട്ടു
ബെയ്ജിങ്: റഡാറില്‍ പറക്കും തളിക പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ചൈനയില്‍ വിമാനത്താവളം അടച്ചു ചൈനയിലെ സെജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാംഗ്ഷൗവിലെ ക്‌സിയോഷാന്‍ വിമാനത്താവളമാണ് പറക്കുംതളികയെ കണ്ടതിനെ തുടര്‍ന്ന് അടച്ചിട്ടത്.
ബുധനാഴ്ച രാത്രി ആകാശത്തുകണ്ട 'പറക്കുന്ന വസ്തു' മൂലം വ്യോമഗതാഗതം നിര്‍ത്തിവച്ചതായി സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു. ഇവിടെ നിന്നുള്ള വിമാന സര്‍വീസുകള്‍ നാലു മണിക്കൂറോളം നിര്‍ത്തിവെയ്ക്കുകയും മറ്റിടങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.
അല്‍പ നേരത്തിന് ശേഷം അജ്ഞാത വസ്തു റഡാറില്‍ നിന്ന അപ്രത്യക്ഷമായതിനെ തുടര്‍ന്നാണ് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications