ഒസാമയുടെ മകന്റെ വിവാഹബന്ധം ഉലയുന്നു

മയക്കുമരുന്ന് ഉപയോഗത്താല്‍ മനോനില തെറ്റിയ നിലയിലാണ് ഒമര്‍. ഇതിന് പിന്നാലെ ചെവിയ്ക്കുള്ളില്‍ എപ്പോഴും പിതാവിന്റെ ശബ്ദം കേള്‍ക്കുന്നുവെന്നും ഒമര്‍ പറയാന്‍ തുടങ്ങി. ഇത് ഭാര്യ സൈനയ്ക്ക് പിടിച്ചില്ല.
ഒമറിനെ (29) കഴിഞ്ഞ ആഴ്ച മുതല്‍ ഒരു മനോരോഗ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആഴ്ചകളായി മനോസ്ഥൈര്യം നഷ്ടപ്പെട്ട നിലയിലായിരുന്നു ഒമര്‍. ഇക്കാലയളവില്‍ െ്രെഡവിംഗ് പിഴയായി മാത്രം 3,000 പൌണ്ടാണ് ഒമര്‍ നഷ്ടമാക്കിയത്. അനാവശ്യ ഷോപ്പിംഗിലൂടെയും ധാരാളം പണം ചെലവഴിച്ചിട്ടുണ്ടത്രേ.
ഒമറിനെ താന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു എങ്കിലും ഇപ്പോഴത്തെ മാനസികാവസ്ഥയോട് തീരെ പൊരുത്തപ്പെടാനാവില്ല എന്നാണ് ജാനെ ഫെലിക്‌സ് ബ്രൌണ്‍ (54) എന്ന സൈനയുടെ പരാതി. ഒമറിനോട് സൈന വിവാഹമോചനം ആവശ്യപ്പെട്ടു എന്ന് ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ പോകില്ല എന്നാണ് ഒമറിന്റെ ഭാര്യ പറയുന്നത്. ഇപ്പോഴത്തേത് സ്ഥിരമായ ഒരു വേര്‍പിരിയല്‍ ആവില്ല എന്നും താന്‍ വിവാഹമോതിരം പോലും ഊരി മാറ്റാന്‍ ആഗ്രഹിക്കുന്നില്ല എന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ഒമറിന്റെ മനോനില ശരിയാവുന്നത് വരെ വേര്‍പിരിഞ്ഞു കഴിയാനാണ് തീരുമാനമെന്നും സൈന കൂട്ടിച്ചേര്‍ത്തു.
ഒമര്‍ ഒരേസമയം ലാദനെ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുകയാണെന്നാണ് സൈന പറയുന്നത് ഒരു പിതാവ് എന്ന നിലയില്‍ സ്‌നേഹിക്കുമ്പോള്‍ മനുഷ്യ രാശിയോട് ചെയ്യുന്ന ക്രൂരതയുടെ പേരില്‍ വെറുക്കുന്നു.
അഞ്ച് പേരക്കുട്ടികളുള്ള സൈനയുടെ ആറാമത്തെ ഭര്‍ത്താവാണ് ഒമര്‍. 2007 ല്‍ ആയിരുന്നു ഇവര്‍ വിവാഹിതരായത്. ഒരു കുഞ്ഞിനുവേണ്ടി ഇവര്‍ ഒറു വാടക ഗര്‍ഭപാത്രത്തിനായി അന്വേഷിക്കുന്നുണ്ടെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു.












Click it and Unblock the Notifications