ഗൂഗിള്‍ വീണ്ടും ചൈനയില്‍

കടുത്ത സെന്‍സര്‍ഷിപ്പ് നിയമങ്ങളും തങ്ങളുടെ സേവനങ്ങളില്‍ അതിക്രമിച്ച് കടന്നുകയറിയതിലും പ്രതിഷേധിച്ച് ഗൂഗിള്‍ നേരത്തേ ചൈനയിലെ സേവനം നിര്‍ത്തിവെച്ചിരുന്നു.
ഒരു മാസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചൈന പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കിയത്. കടുത്ത സെന്‍സര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പാലിക്കാമെന്ന് ഗൂഗിള്‍ വാഗ്ദാനം ചെയ്തതാവാം ചൈനീസ് സര്‍ക്കാറിനെ ഇതിന് പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളഉണ്ട്.
ഗൂഗിളിന്റെ ചൈനയിലെ പ്രാദേശിക പതിപ്പിന്റെ ഗുക്‌സിയാങ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന കമ്പനിയാണ് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള അപേക്ഷ നല്‍കിയത്. ഗൂഗിള്‍ പ്രാദേശിക പതിപ്പ് നല്‍കുന്ന ഏത് ഉള്ളടക്കവും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് ഗുക്‌സിയാങ് സമ്മതിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ചൈന പോലുള്ള ഒരു വിപണി കൈവിട്ടു കളയാനുള്ള ഗൂഗിളിന്റെ തീരുമാനത്തെ വിഡ്ഢിത്തമെന്നാണ് വിപണി വിദഗ്ധര്‍ വിശേഷിപ്പിച്ചിരുന്നത്. ചൈനയില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെ ഗൂഗിളിന്റെ ഓഹരികള്‍ വന്‍വിലത്തകര്‍ച്ച നേരിട്ടിരുന്നു.












Click it and Unblock the Notifications