നീരാളി പോളിനെ അകത്താക്കണം: ബച്ചന്‍

പോളുമായി ബന്ധപ്പെടുത്തി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നാണ് ബച്ചന്റെ ആരോപണം. തന്‍രെ ബ്ലോഗിലൂടെയാണ് ബച്ചന്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ജര്‍മ്മനിയുടെ ലോകകപ്പ് മത്സര ഫലം കൃത്യമായി പ്രവചിച്ചതിലൂടെയാണ് ജര്‍മ്മനിയിലെ ഒബര്‍ഹൌസനിലുള്ള കടല്‍ജീവി സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന പോള്‍ എന്ന രണ്ട് വയസ്സുകാരന്‍ നീരാളി മാധ്യമശ്രദ്ധ പിടിച്ചു പറ്റിയത്.
എന്നാല്‍, ഇത്തരം മാധ്യമ റിപ്പോര്‍ട്ടുകളൊന്നും ശരിയല്ലെന്നാണ് ബച്ചന്റെ പക്ഷം. രാത്രി വൈകി/നമ്മുടെ സമയമനുസരിച്ച് വെളുപ്പിന് ജര്‍മ്മനി തോറ്റു. പോളിന്റെ പ്രവചനം ഫലിച്ചതിലുള്ള അത്ഭുതം അന്ധവിശ്വാസത്തെ പ്രധാന താളില്‍ എത്തിക്കുകയും ചെയ്തു.
നീരാളി സ്‌പെയിനിന്റെ വിജയം പ്രവചിക്കുകയും അത് സംഭവിക്കുകയും ചെയ്തു. ഇത് തികച്ചും അത്ഭുതപ്പെടുത്തുന്നതും അതേസമയം പരിഹാസ്യവുമായ സംഗതിയാണ്...ജര്‍മ്മന്‍കാര്‍ ഈ നീരാളിയെ ഗാലന്‍ കണക്കിന് ബീറുമൊത്ത് അകത്താക്കണം! അവിശ്വസനീയം!- ബച്ചന്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.
തന്റെ മരുമകള്‍ ഐശ്വര്യ റായിയുടെ ജാതകദോഷം മാറ്റാനായി അഭിഷേകിനെ വിവാഹം ചെയ്യുന്നതിനു മുമ്പ് ഒരു മരത്തെ മാലയിട്ട് വരനാക്കി എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനെയും ബച്ചന്‍ ഈ അവസരത്തില്‍ കളിയാക്കി.
ഐശ്വര്യയും അഭിയും ക്ഷേത്ര ദര്‍ശനം നടത്തിയത് ഐശ്വര്യയുടെ ജാതക ദോഷം തീര്‍ക്കാനാണെന്ന് മാധ്യമങ്ങള്‍ കഥയുണ്ടാക്കി. പിന്നീട്, കള്ളക്കഥയുടെ അടിസ്ഥാനത്തില്‍ അന്ധവിശ്വാസത്തെ വിമര്‍ശിക്കാന്‍ വിദഗ്ധരായ എഴുത്തുകാരുടെ സഹായവും തേടി. എന്തിനാണ് ന്യൂസ്പ്രിന്റിന്റെയും പേപ്പറിന്റെയും ഇത്രയധികം സ്ഥലം അന്ധവിശ്വാസങ്ങള്‍ക്കായി മാധ്യമങ്ങള്‍ പാഴാക്കുന്നത്- ബച്ചന്‍ ചോദിക്കുന്നു.












Click it and Unblock the Notifications