ഇന്ധനവില വര്‍ധന: ബിഹാറില്‍ ബന്ദ്
പട്ന: ഇന്ധന വില വര്‍ധനവിനെതിരെ ആര്‍.ജെ.ഡിയും എല്‍ജെപി യും സംയുക്തമായി ആഹ്വാനം ചെയ്ത ബന്ദ് ബിഹാറില്‍ തുടരുന്നു. ബന്ദ് വാഹനഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതേ സമയം റെയില്‍ ഗതാഗതം തടസ്സമില്ലാതെ നടക്കുന്നുണ്ട്.
അനിഷ്ട സംഭവങ്ങളൊന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുന്‍ കരുതലെന്ന നിലയില്‍ സ്വകാര്യബസുടമകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ആശുപത്രി, ജലവിതരണം, വൈദ്യുതി തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ബന്ദില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്ന് എല്‍ജെപി നേതാവ് രാംവിലാസ് പസ്വാന്‍ അറിയിച്ചു.
അവശ്യ സാധനങ്ങളുടെ വിലവര്‍ധനവ് തടയാന്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയാത്തതിനാലാണ് ബന്ദ് എന്നാണ് ആര്‍ജെഡി വക്താവ് വിശദീകരിയ്ക്കുന്നത്.












Click it and Unblock the Notifications