പഞ്ചാബ് സ്പീക്കര്‍ക്കെതിരെ കുറ്റപത്രം

1997-2002 കാലയളവില്‍ ഗ്രാമവികസന മന്ത്രിയായിരിക്കേ പഞ്ചായത്ത് സെക്രട്ടറിമാരുടെ നിയമനത്തില്‍ അഴിമതി നടത്തിയെന്നാണു കേസിലാണ് കുറ്റപത്രം. 909 പഞ്ചായത്തു സെക്രട്ടറിമാരെ നിയമിച്ചതില്‍ നിര്‍മലും മറ്റു 14 പേരും പണം കൈപ്പറ്റിയതായി കുറ്റപത്രത്തില്‍ ആരോപിയ്ക്കുന്നു. ഇതിനു പുറമേ പരീക്ഷയിലും ക്രമക്കേടു നടത്തിയതായി കണ്ടെത്തി.
ഓഗസ്റ്റ് 17 ന് സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാകാന്‍ നിര്‍മലിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
സിബിഐ അന്വേഷണം ചോദ്യം ചെയ്തു നിര്‍മല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തളളിപ്പോയിരുന്നു.












Click it and Unblock the Notifications