മദനിയുടെ അറസ്റ്റ് ഉചിത സമയത്ത് : ബാംഗ്ലൂര്‍ പൊലീസ്

മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ അറസ്റ്റിന് നിയമപരമായ തടസങ്ങളൊന്നുമില്ല. എന്നാല്‍ അറസ്റ്റ് എപ്പോള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല. ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമ്മീഷണര്‍.
സെഷന്‍കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ മദനി ഹൈക്കോടതിയില്‍ അപ്പീല്‍ പോകുന്നും അറസ്റ്റുമായി ബന്ധമില്ല. സങ്കീര്‍ണവും ഗൗരവുമായ വിഷയമാണിത്. അറസ്റ്റിനെ തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധമുണ്ടെന്നും തീരുമാനം എപ്പോള്‍ ഉണ്ടാകുമെന്ന് പറയാനാവില്ലെന്നും ബിദരി പറഞ്ഞു.
അതിനിടെ മദനിയുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേരളം എല്ലാവിധസഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കോടതിവിധി അനുസരിച്ച് കേരളം എന്താണ് ചെയ്യേണ്ടതെന്ന് കര്‍ണാടകം നിര്‍ദ്ദേശിച്ചാല്‍ അതു ചെയ്തു നല്‍കുമെന്നും മുഖ്യമന്ത്രി വ്യകമാക്കി.












Click it and Unblock the Notifications