ഭോപ്പാല്‍ കേസ് പ്രതിക്ക് പത്മഭൂഷണ്‍ നല്‍കണമെന്ന്
മുംബൈ: ആയിരങ്ങളുടെ മരണത്തിനിടയാക്കിയ ഭോപ്പാല്‍ വാതകദുരന്തക്കേസിലെ പ്രതിയായ വ്യവസായി കേശുബ് മഹീന്ദ്രയ്ക്ക് പത്മഭൂഷണ്‍ നല്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍.
പത്മഭൂഷണ്‍ ലഭിക്കാന്‍ യോഗ്യനായ വ്യക്തിത്വമാണ് കേശുബ് മഹീന്ദ്രയെന്ന് സൂചിപ്പിയ്ക്കുന്ന മുഖ്യമന്ത്രിയുടെ കുറിപ്പോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന് ശുപാര്‍ശചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരില്‍ വിലാസ്‌റാവു ദേശ്മുഖ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ ശുപാര്‍ശ നടത്തിയത്.
്‌വിവരാവകാശനിയമപ്രകാരം എസ്‌വി അഗര്‍വാള്‍ നല്കിയ അപേക്ഷയിലാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം ഇതിനെപ്പറ്റി മറുപടി നല്കിയത്. ഭോപ്പാല്‍ വാതകക്കേസ് കേശുബ് മഹീന്ദ്രക്കെതിരെ ഉണ്ടായിരുന്നതിനാലാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്രസര്‍ക്കാറിന്റെ ശുപാര്‍ശ തളളിയത്.
കേശുബ് മഹീന്ദ്രക്കെതിരെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുവെന്ന് സിബിഐയും റിപ്പോര്‍ട്ട് നല്കിയിരുന്നു.
1947 മുതല്‍ 1963 വരെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍മാനായിരുന്നു കേശുബ് മഹീന്ദ്ര. ഭോപ്പാല്‍ വാതകദുരന്തം ഉണ്ടായ കാലത്ത് യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു കേശുബ് മഹീന്ദ്ര.












Click it and Unblock the Notifications